2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

വെള്ളച്ചാട്ടം..


ഇബടെ ആയിരുന്നു എന്റെ ms-paint വര യുടെ തുടക്കം.....സാമ്പത്തിക മാന്ദ്യം ഒരു കാരണം ആണ്....ഓഫീസ് ല്‍ ജോലി വളരെ കുറവ്....കമ്പ്യൂട്ടര്‍ നോക്കി എത്ര നേരം വെറുതെ ഇരിക്കും..അവസാനം മോണിറ്റര്‍ തന്നെ എന്നോട് പറഞ്ഞു തുടങ്ങി..ഇങ്ങനെ എന്നെ നോക്കല്ലേ...എനിക്ക് നാണം ആകുന്നു...എന്ന്..!!!!അങ്ങനെ ഞാന്‍ തന്നെ കണ്ട് പിടിച്ച ഒരു ഹോബി...അതാണ്‌ ഈ വര...

ആയിടയ്ക്ക് ആണ് ഞാന്‍ Mel Gibson's "Apocalypto" കണ്ടത്...കിടിലന്‍ പടം....കണ്ടിട്ട് .. ഞാന്‍ അന്തം വിട്ടിരുന്നു ....ആദ്യം ഞാന്‍ വിചാരിച്ചു എന്റെ ഇംഗ്ലീഷ് പ്രാവിണ്യം കൂടിയത് കൊണ്ടു ആയിരിക്കും.. പറയുന്നതൊന്നും.. മനസിലാകാത്തത്....പിന്നീടാണ് മനസിലായത് ...അത് വേറെ ഏതോ. ഭാഷ....!.(അതില്‍ ഉപയോഗിച്ചിരുന്ന ഭാഷ yucatec maya എന്നതായിരുന്നു.)....സബ് ടൈറ്റില്‍ ഇംഗ്ലീഷ് ല്‍ കാണിക്കുന്നുണ്ട്...പക്ഷേ ശെരിക്കും അതിന്റെ ഒന്നും ആവശ്യം ആ സിനിമ യ്ക്ക് ഇല്ല...അവരുടെ കണ്ണുകള്‍ എല്ലാം പറയുന്നുണ്ട്.....ഭയം ഇതായിരുന്നു അതില്‍ കൂടുതല്‍....

അതില്‍ ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു....അതായിരുന്നു ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചത്...അതിലെ ഓരോ സീന്‍ കാണുമ്പോഴും, ഇവര്‍ ഇത് എങ്ങനെ ആയിരിക്കും ഷൂട്ട്‌ ചെയ്തത് എന്നാണ് ഞാന്‍ ആലോചിച്ചത് ....മനുഷ്യരുടെ.. പുറകെ പോകുന്നത് പോലെ അല്ലെല്ലോ മൃഗങ്ളുടെ പുറകെ ക്യാമറ കൊണ്ടു പോകുന്നത്....എന്തായാലും അതില്‍ അഭിനയിച്ച ആളുകളേക്കാള്‍ കൂടുതല്‍ ....അതിന്റെ പിന്നില്‍ ആള്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌....കഥ ഞാന്‍ പറഞ്ഞു കൊളമാക്കുനില്ല....അത് കൊണ്ടു അതെ പറ്റി ഞാന്‍ മിണ്ടുന്നില്ല.....കാണാത്തവര്‍ കണ്ടോള്ളൂ..എന്തായാലും സമയം നഷ്ട്ടമാകില്ല....ഞാന്‍ ഗ്യാരന്റി..:)

പറഞ്ഞു വന്നത്.....ഞാന്‍ ഇങ്ങനെ വരച്ചത്... എന്റെ ഫ്രണ്ട് ന് കാണിച്ചു ...അവിടെ നിന്ന് കിട്ടിയ കമന്റ്സ് എനിക്ക് പ്രചോദനം ആയി ..അങ്ങനെ ഞാന്‍ ബ്ലോഗ്‌ ല്‍ പോസ്റ്റ്‌..ചെയ്തു....എന്റെ വര യില്‍ കുറച്ചു എന്തെങ്കിലും ഇമ്പ്രൂവ്മെന്റ്റ്‌ ഉണ്ടെങ്കില്‍ നിങ്ങള്ക്ക് തന്നെ മനസിലാകും ...ഈ ചിത്രവും...ഞാന്‍ ഇത് വരെ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളും നോക്കിയാല്‍.....

ഇപ്പോള്‍ വര ഒന്നും കാര്യമായി നടക്കുന്നില്ല...അത് കൊണ്ടു ഈ പഴയ ചിത്രം പോസ്റ്റുന്നു;)

my |ArT LOvers...

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP