2009 നവംബർ 16, തിങ്കളാഴ്‌ച
2009 നവംബർ 2, തിങ്കളാഴ്‌ച
2009 ഒക്‌ടോബർ 14, ബുധനാഴ്‌ച
DrEAms On FiRe...(RelOadEd)
അഗ്നികുണ്ഡത്തിലെ സ്വപ്‌നങ്ങള്‍....!! ''പോവുകയാണോ??......'' അന്നയുടെ ശബ്ദം ഇടറിയിരുന്നു... അവളുടെ മുഖത്തേക്കു നോക്കുവാന്‍ ദേവന് കഴിയുമായിരുന്നില്ല....നിറം മങ്ങിയ നീല യൂണിഫോമിന്റെ പോക്കറ്റില്‍ കൈകള്‍ താഴ്ത്തി അയാള്‍ ദൂരേക്ക് നോക്കി നിന്നു....താഴ്ന്നു വീശിയ ഒരു കാറ്റ് അവിടെ വീണുകിടന്ന കരിയിലകളെ അവര്‍ക്ക് ചുറ്റും പറത്തുന്നുണ്ടായിരുന്നു.... നനവ് വറ്റിത്തുടങ്ങിയ ക്ഷീണിച്ച കണ്ണുകള്‍ പണിപ്പെട്ട് അടച്ചുകൊണ്ട് അയാള്‍ പതുക്കെ മുന്നോട്ടു നടന്നു............. എതിരെ വന്ന അറബിപ്പയ്യന്റെ കുസൃതിക്കൈകള്‍ തന്റെ വയറില്‍ താളമിട്ടതുപോലുമറിയാതെ അവള്‍ അയാളുടെ അടുത്തേക്ക് അവിശ്വസതനീയതയോടെ നടന്നു....... അന്ന തന്നെ കണ്ടുവെന്നുറപ്പായപ്പോള്‍ അവിടെ നിന്നും ഓടിയൊളിക്കാന്‍ ദേവന്‍ ഒരു വൃഥാ ശ്രമം നടത്തി...പക്ഷെ അപ്പോഴേക്കും അവള്‍ അടുത്തെത്തിയിരുന്നു....കയ്യിലെ സ്ക്രൂ ഡ്രൈവര്‍ പോക്കറ്റിലേക്കു തിരുകി പിടിക്കപ്പെട്ടവന്റെ കണ്ണുകളുമായി അയാള്‍ നിസ്സഹായനായി നിന്നു....ഒരിക്കലും വീണ്ടും കണ്ടുമുട്ടരുതെന്നു പ്രാര്‍ത്ഥിച്ചവളെ മുന്നില്‍ കൊണ്ടെത്തിച്ച ദൈവങ്ങളെപ്പോലും ഓര്‍ക്കാതെ....... പരസ്പരം ഒന്നും സംസാരിക്കാതെ ആ സൂപ്പര്‍മാര്‍കെറ്റിന്റെ പുറത്തേക്ക് നടക്കുമ്പോള്‍ ജനുവരിയിലെ കൊടും തണുപ്പിലും അവര്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.... എന്തെങ്കിലും ചോദിക്കേണ്ടേ എന്ന് കരുതിയത് കൊണ്ട് മാത്രമാണ് ദേവന്‍ അവളുടെ താമസമെവിടെയാണെന്ന് തിരക്കിയത്.... പക്ഷെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവളും പഠിച്ചിരുന്നു.... ''സൌദിയില്‍ ആണെന്നായിരുന്നല്ലോ കേട്ടത്...'' ''അതേ ഇവിടെ വന്നിട്ടിപ്പോ ആറു മാസമേ ആയിട്ടുള്ളൂ....'' എന്തൊക്കയോ ചോദിക്കണമെന്നുണ്ടായിരുന്നു അന്നയ്ക്ക്....''ഇവിടെ നല്ല ജോലി ആയിരിക്കുമോ??''.....''വിവാഹം കഴിഞ്ഞുവോ....ഉണ്ടെങ്കില്‍ ഭാര്യ ഇവിടെയുണ്ടോ..........''...ചോദ് ദേവന്റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം നടക്കുകയായിരുന്നു....ഭീരുവായ കാമുകനായി നാടുവിട്ടോടുമ്പോള്‍ ആരും പിന്‍വിളി വിളിച്ചിരുന്നില്ല.....വിളിക്കേ അവര്‍ക്ക് മുന്നിലൂടെ രണ്ട് കമിതാക്കള്‍ കൈകള്‍ കോര്‍ത്തു കടന്നു പോയി... പൂവിട്ടു നിന്ന ഇലഞ്ഞി മരത്തിന്റെ തണലിലെ മൌനത്തിനു പ്രണയത്തിന്റെ ചുവപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ മാത്രമാണ് ആഗ്രഹിക്കാന്‍ തുടങ്ങിയത്....ലൈബ്രറി പുസ്തകത്തിലെ നടുപ്പേജില്‍ നാലായി മടക്കിവച്ച കത്തിന്റെ രൂപത്തിലായിരുന്നു അന്നവള്‍ ഉത്തരം തന്നത്... പിന്നെയൊരുപാട് നാള്‍ ആ ഇലഞ്ഞിച്ചുവട്ടില്‍ വച്ചു പ്രണയം കൈമാറി....ഒടുവില്‍ കണ്ണുനീര്‍ വീണു നനഞ്ഞ ഇലഞ്ഞിയിലകള്‍ ചവിട്ടി ദൂരേക്ക് നടന്നകന്നപ്പോഴും അവളാ മരച്ചുവട്ടില്‍ കാത്തിരിപ്പുണ്ടായിരുന്നു...... തുളച്ചു കയറുന്ന മൊബൈലിന്റെ റിംഗ് ആണ് അന്നയെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.....അസഹ്യതയോ ''അന്നാ നീ എവിടെയാണ്..'' ഭര്‍ത്താവിന്റെ സ്വരം അവളൊന്നും മിണ്ടിയില്ല... ''സീ നിനക്കിത് തേര്‍ഡ് മന്ത് ആണ്...ഏറ്റവും ശ്രദ്ധിക്കേണ്ട സമയം..എനിക്കെപ്പോഴും നിന്റെ അടുത്ത് വന്നിരിക്കാന്‍ കഴിയില്ല...നിന്നെ പുറത്തെവിടെയോ കണ്ടു എന്ന് സുനി പറഞ്ഞു... ഇത് കൂടി അബോര്‍ഷനിലേക്ക് പോയാല്‍......'' കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അന്ന ഫോണ്‍ കട്ട് ചെയ്തു.......അവളുടെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല... അവളുടെ മനസ്സപ്പോള്‍ കരിയിലകള്‍ വീണു കിടക്കുന്ന പഴയ ഇടവഴികളിലെവിടെയൊക്കയോ ആയിരുന്നു..... നീണ്ട മൌനത്തിനു ശേഷം അന്ന തന്നെയാണ് സംസാരിക്കാനാരംഭിച്ചത്.....കഴി ആ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ ആളേറിയപ്പോഴും അവര്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു....... നേരമേറെക്കഴിഞ്ഞപ്പോഴാണ് പച്ചച്ചായമടിച്ച ആ ചാരുബെഞ്ചില്‍ നിന്നും ദേവന്‍ പതിയെ എഴുന്നേറ്റത്.....അന്നയുടെ കണ്ണുകളപ്പോഴും നിറഞ്ഞുതന്നെയിരിക്കുകയായിരുന് തിരിച്ചു നടക്കുമ്പോള്‍ ദേവന്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നില്ല...നി കൈവിട്ടുപോയ മനസ്സോടെയാണ് ദേവന്‍ ബസ്സിലേക്ക് കയറിയത്....നേരമിരുട്ടിത്തുടങ് അന്ന അപ്പോഴും ആ ചാരുബെഞ്ചില്‍ത്തന്നെ ഇരിപ്പുണ്ടായിരുന്നു.......... അയാളെയും കാത്ത്.........
Posted by കുക്കു.. at 5:12 PM 16 comments
Labels: ചിത്രങ്ങള്‍, ms-paint
2009 ഒക്‌ടോബർ 10, ശനിയാഴ്‌ച
2009 സെപ്റ്റംബർ 3, വ്യാഴാഴ്‌ച
2009 ഓഗസ്റ്റ് 22, ശനിയാഴ്‌ച
വെള്ളച്ചാട്ടം..

ഇബടെ ആയിരുന്നു എന്റെ ms-paint വര യുടെ തുടക്കം.....സാമ്പത്തിക മാന്ദ്യം ഒരു കാരണം ആണ്....ഓഫീസ് ല്‍ ജോലി വളരെ കുറവ്....കമ്പ്യൂട്ടര്‍ നോക്കി എത്ര നേരം വെറുതെ ഇരിക്കും..അവസാനം മോണിറ്റര്‍ തന്നെ എന്നോട് പറഞ്ഞു തുടങ്ങി..ഇങ്ങനെ എന്നെ നോക്കല്ലേ...എനിക്ക് നാണം ആകുന്നു...എന്ന്..!!!!അങ്ങനെ ഞാന്‍ തന്നെ കണ്ട് പിടിച്ച ഒരു ഹോബി...അതാണ് ഈ വര...
ആയിടയ്ക്ക് ആണ് ഞാന്‍ Mel Gibson's "Apocalypto" കണ്ടത്...കിടിലന്‍ പടം....കണ്ടിട്ട് .. ഞാന്‍ അന്തം വിട്ടിരുന്നു ....ആദ്യം ഞാന്‍ വിചാരിച്ചു എന്റെ ഇംഗ്ലീഷ് പ്രാവിണ്യം കൂടിയത് കൊണ്ടു ആയിരിക്കും.. പറയുന്നതൊന്നും.. മനസിലാകാത്തത്....പിന്നീടാണ് മനസിലായത് ...അത് വേറെ ഏതോ. ഭാഷ....!.(അതില്‍ ഉപയോഗിച്ചിരുന്ന ഭാഷ yucatec maya എന്നതായിരുന്നു.)....സബ് ടൈറ്റില്‍ ഇംഗ്ലീഷ് ല്‍ കാണിക്കുന്നുണ്ട്...പക്ഷേ ശെരിക്കും അതിന്റെ ഒന്നും ആവശ്യം ആ സിനിമ യ്ക്ക് ഇല്ല...അവരുടെ കണ്ണുകള്‍ എല്ലാം പറയുന്നുണ്ട്.....ഭയം ഇതായിരുന്നു അതില്‍ കൂടുതല്‍....
അതില്‍ ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു....അതായിരുന്നു ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചത്...അതിലെ ഓരോ സീന്‍ കാണുമ്പോഴും, ഇവര്‍ ഇത് എങ്ങനെ ആയിരിക്കും ഷൂട്ട് ചെയ്തത് എന്നാണ് ഞാന്‍ ആലോചിച്ചത് ....മനുഷ്യരുടെ.. പുറകെ പോകുന്നത് പോലെ അല്ലെല്ലോ മൃഗങ്ളുടെ പുറകെ ക്യാമറ കൊണ്ടു പോകുന്നത്....എന്തായാലും അതില്‍ അഭിനയിച്ച ആളുകളേക്കാള്‍ കൂടുതല്‍ ....അതിന്റെ പിന്നില്‍ ആള്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്....കഥ ഞാന്‍ പറഞ്ഞു കൊളമാക്കുനില്ല....അത് കൊണ്ടു അതെ പറ്റി ഞാന്‍ മിണ്ടുന്നില്ല.....കാണാത്തവര്‍ കണ്ടോള്ളൂ..എന്തായാലും സമയം നഷ്ട്ടമാകില്ല....ഞാന്‍ ഗ്യാരന്റി..:)
പറഞ്ഞു വന്നത്.....ഞാന്‍ ഇങ്ങനെ വരച്ചത്... എന്റെ ഫ്രണ്ട് ന് കാണിച്ചു ...അവിടെ നിന്ന് കിട്ടിയ കമന്റ്സ് എനിക്ക് പ്രചോദനം ആയി ..അങ്ങനെ ഞാന്‍ ബ്ലോഗ് ല്‍ പോസ്റ്റ്..ചെയ്തു....എന്റെ വര യില്‍ കുറച്ചു എന്തെങ്കിലും ഇമ്പ്രൂവ്മെന്റ്റ് ഉണ്ടെങ്കില്‍ നിങ്ങള്ക്ക് തന്നെ മനസിലാകും ...ഈ ചിത്രവും...ഞാന്‍ ഇത് വരെ പോസ്റ്റ് ചെയ്ത ചിത്രങ്ങളും നോക്കിയാല്‍.....
ഇപ്പോള്‍ വര ഒന്നും കാര്യമായി നടക്കുന്നില്ല...അത് കൊണ്ടു ഈ പഴയ ചിത്രം പോസ്റ്റുന്നു;)
Posted by കുക്കു.. at 9:34 AM 19 comments
Labels: ചിത്രങ്ങള്‍, വെള്ളച്ചാട്ടം, ms-paint
2009 ജൂലൈ 21, ചൊവ്വാഴ്ച
violin kids...
Posted by കുക്കു.. at 12:14 AM 48 comments
Labels: ചിത്രങ്ങള്‍, ms-paint
2009 ജൂലൈ 1, ബുധനാഴ്‌ച
beautiful night..
ഐവി ..അന്ധയാണ് ..പക്ഷേ ലുഷിയ്സ് തന്റെ വീടിന്റെ മുന്നില്‍ ഇരിക്കുന്നുണ്ട് എന്ന് അവള്‍ അറിഞ്ഞു....
(love is blind...എന്നല്ലേ..;))
this a scene frm the movie M. Night Shyamalan's
THE VILLAGE....
Posted by കുക്കു.. at 12:31 AM 35 comments
Labels: ചിത്രങ്ങള്‍, ms-paint, night
2009 ജൂൺ 14, ഞായറാഴ്‌ച
...ഒരു കിന്നാരം...
"ചന്ദ്രികയില്‍ അലിയുന്നു ചന്ദ്ര കാന്തം നിന്‍ ചിരിയില്‍ അലിയുന്നേന്‍ ജീവ രാഗം ...." റോസാ കൊച്ചും അമ്പിളി മാമ്മനും കൂടി എന്തോ കിന്നാരം പറയുന്നു ഉണ്ടായിരുന്നു...ഞാന്‍ പിന്നെ ഇടയില്‍ കട്ടുറുമ്പ് ആകാന്‍ ഒന്നും പോയില്ല.. ;) 
Posted by കുക്കു.. at 10:31 PM 25 comments
Labels: ചിത്രങ്ങള്‍, ms-paint, night, rose
2009 ജൂൺ 1, തിങ്കളാഴ്‌ച
അതിരാവിലെ...
Posted by കുക്കു.. at 11:28 PM 19 comments
Labels: ചിത്രങ്ങള്‍, early morning, ms-paint
2009 മേയ് 26, ചൊവ്വാഴ്ച
എന്റെ പുതിയ ഗ്ലാസ് പെയിന്റിംഗ്..
Posted by കുക്കു.. at 2:00 PM 3 comments
Labels: ഗ്ലാസ് പെയിന്റ്
2009 മേയ് 7, വ്യാഴാഴ്‌ച
ഒരു ഗീതം....

Posted by കുക്കു.. at 6:44 PM 20 comments
Labels: black and white
2009 ഏപ്രിൽ 30, വ്യാഴാഴ്‌ച
രണ്ടു കൂട്ടുകാര്‍ ..
Posted by കുക്കു.. at 11:38 PM 16 comments








