വെള്ളച്ചാട്ടം..

ഇബടെ ആയിരുന്നു എന്റെ ms-paint വര യുടെ തുടക്കം.....സാമ്പത്തിക മാന്ദ്യം ഒരു കാരണം ആണ്....ഓഫീസ് ല്‍ ജോലി വളരെ കുറവ്....കമ്പ്യൂട്ടര്‍ നോക്കി എത്ര നേരം വെറുതെ ഇരിക്കും..അവസാനം മോണിറ്റര്‍ തന്നെ എന്നോട് പറഞ്ഞു തുടങ്ങി..ഇങ്ങനെ എന്നെ നോക്കല്ലേ...എനിക്ക് നാണം ആകുന്നു...എന്ന്..!!!!അങ്ങനെ ഞാന്‍ തന്നെ കണ്ട് പിടിച്ച ഒരു ഹോബി...അതാണ് ഈ വര...
ആയിടയ്ക്ക് ആണ് ഞാന്‍ Mel Gibson's "Apocalypto" കണ്ടത്...കിടിലന്‍ പടം....കണ്ടിട്ട് .. ഞാന്‍ അന്തം വിട്ടിരുന്നു ....ആദ്യം ഞാന്‍ വിചാരിച്ചു എന്റെ ഇംഗ്ലീഷ് പ്രാവിണ്യം കൂടിയത് കൊണ്ടു ആയിരിക്കും.. പറയുന്നതൊന്നും.. മനസിലാകാത്തത്....പിന്നീടാണ് മനസിലായത് ...അത് വേറെ ഏതോ. ഭാഷ....!.(അതില്‍ ഉപയോഗിച്ചിരുന്ന ഭാഷ yucatec maya എന്നതായിരുന്നു.)....സബ് ടൈറ്റില്‍ ഇംഗ്ലീഷ് ല്‍ കാണിക്കുന്നുണ്ട്...പക്ഷേ ശെരിക്കും അതിന്റെ ഒന്നും ആവശ്യം ആ സിനിമ യ്ക്ക് ഇല്ല...അവരുടെ കണ്ണുകള്‍ എല്ലാം പറയുന്നുണ്ട്.....ഭയം ഇതായിരുന്നു അതില്‍ കൂടുതല്‍....
അതില്‍ ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു....അതായിരുന്നു ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചത്...അതിലെ ഓരോ സീന്‍ കാണുമ്പോഴും, ഇവര്‍ ഇത് എങ്ങനെ ആയിരിക്കും ഷൂട്ട് ചെയ്തത് എന്നാണ് ഞാന്‍ ആലോചിച്ചത് ....മനുഷ്യരുടെ.. പുറകെ പോകുന്നത് പോലെ അല്ലെല്ലോ മൃഗങ്ളുടെ പുറകെ ക്യാമറ കൊണ്ടു പോകുന്നത്....എന്തായാലും അതില്‍ അഭിനയിച്ച ആളുകളേക്കാള്‍ കൂടുതല്‍ ....അതിന്റെ പിന്നില്‍ ആള്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്....കഥ ഞാന്‍ പറഞ്ഞു കൊളമാക്കുനില്ല....അത് കൊണ്ടു അതെ പറ്റി ഞാന്‍ മിണ്ടുന്നില്ല.....കാണാത്തവര്‍ കണ്ടോള്ളൂ..എന്തായാലും സമയം നഷ്ട്ടമാകില്ല....ഞാന്‍ ഗ്യാരന്റി..:)
പറഞ്ഞു വന്നത്.....ഞാന്‍ ഇങ്ങനെ വരച്ചത്... എന്റെ ഫ്രണ്ട് ന് കാണിച്ചു ...അവിടെ നിന്ന് കിട്ടിയ കമന്റ്സ് എനിക്ക് പ്രചോദനം ആയി ..അങ്ങനെ ഞാന്‍ ബ്ലോഗ് ല്‍ പോസ്റ്റ്..ചെയ്തു....എന്റെ വര യില്‍ കുറച്ചു എന്തെങ്കിലും ഇമ്പ്രൂവ്മെന്റ്റ് ഉണ്ടെങ്കില്‍ നിങ്ങള്ക്ക് തന്നെ മനസിലാകും ...ഈ ചിത്രവും...ഞാന്‍ ഇത് വരെ പോസ്റ്റ് ചെയ്ത ചിത്രങ്ങളും നോക്കിയാല്‍.....
ഇപ്പോള്‍ വര ഒന്നും കാര്യമായി നടക്കുന്നില്ല...അത് കൊണ്ടു ഈ പഴയ ചിത്രം പോസ്റ്റുന്നു;)

19 comments:
വരയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുത്താതിരിക്കുക.....
അപ്പൊ അങ്ങനെയാണല്ലേ തുടക്കം.... ഇപ്പോള്‍ നല്ല രീതിയില്‍ പുരോഗമനം ഉണ്ട് !
ചിത്രം കൊള്ളാം :)
ചിത്രം ഓക്കെ പക്ഷെ ചിത്രത്തിന്റെ അടിയില്‍ ഒരാള്‍ ചാടാന്‍ വേണ്ടി നില്‍ക്കുന്നത് വേണ്ടായിരുന്നു
മടി പിടിച്ചു വരക്കാതിരിക്കരുത്.. ആദ്യ ചിത്രം കണ്ടിട്ട് പുതിയ ചിത്രങ്ങള്‍ കാണുമ്പോഴാണ് എത്ര മാത്രം മെച്ചപ്പെട്ടു എന്നു മനസ്സിലാകുന്നത്.. ഇനിയും പോരട്ടെ..
ഇവിടെ വരാന്‍ താമസിച്ചു പോയീട്ടോ..
ഗ്ലാസ്സ് പെയ്ന്റിംഗ് ക്ലാസ്സായി,മനോഹരം..
കൂടുതല്‍ കാണാന്‍ കാത്തിരിക്കുന്നു.
ഇങ്ങനെ MS paintil ഒഴുക്കന്‍ വര വരച്ച് ഞങ്ങളെ പറ്റിക്കന്‍ നോക്കണ്ടാ..
ഇനി ഇതാവര്‍ത്തിച്ചാല്‍, അബു ദാബിയില്‍ നിന്നെ ഷാര്‍ജയില്‍ വന്ന് തല്ലും :)
"Apocalypto" ലെ
വെള്ളച്ചാട്ടത്തിന്റെ ഫീല്‍ ഉണ്ടിവിടെ, നായകന്‍ മുകളില്‍ നിന്ന് ചാടുന്ന സീന്‍ വളരെ സൂപ്പര്‍, പറഞ്ഞ പോലെ എല്ലവരും കാണണ്ട ചിത്രമാണത്..
വര മുടക്കണ്ട കെട്ടോ .ശരിക്കും ഭാവനയുടെങ്കിലേ ഇത്രയുമൊക്കെ വരയ്ക്കാൻ പറ്റൂ.ഇനിയും ധാരാളം വരയ്കൂ.ആശംസകൾ
ഉറപ്പായിട്ടും വളരേ വളരേ മെച്ചപ്പെട്ടിരിക്കുന്നു കുക്കൂ
പിൻ തിരിയാതെ യാത്ര തുടർന്നോളൂ:)
ആശംസകൾ
കുക്കൂ.,അപ്പോളിങ്ങനെയാ
ണല്ലേ ms-paint ഇല്‍ ഹരിശ്രീ കുറിച്ചത്..ഇപ്പോഴത്തെ പടങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവുന്നുണ്ടു വരയിലുള്ള മികവു.ഇനി മടിക്കാതെ പോരട്ടെ ബാക്കി കൂടെ.:)
Apocalypto കണ്ടിട്ടില്ല.അതുകൊണ്ടാവും ഈ ചിത്രം കണ്ടപ്പോള്‍ എനിക്കു മലയാള സിനിമ വൈശാലിയിലെ ഋശ്യശൃംഗനെയും അവിടത്തെ മലയിലെ ഉരുണ്ടു വരുന്ന പാറക്കൂട്ടങ്ങളെയും ഒക്കെയാണു ഈ ചിത്രം കണ്ടോര്‍മ്മ വന്നത്.:)
Nannayirikkunnu, Thudaruka.. Bhavukangal...!!!
ആശംസകൾ. തുടരട്ടേ
അപ്പൊ അങ്ങനെയാണ് പട്ടാമ്പി റയില്‍വേ സ്റേഷന്‍ ഇണ്ടായത്...
കൊള്ളാം കൊള്ളാം... :)
ചിത്രം കൊള്ളാം
ഇതൊന്നും പെയിന്റ് ബ്രഷില്‍ ക്ലിക്കി വരക്കുന്നതല്ല. ചുമ്മാ ഏതെങ്കിലും ഇമേജ് എഡിറ്റിങ് ടൂള്‍ വെച്ച് ഉണ്ടാക്കുന്നതാ... അല്ലാ പിന്നെ! (എന്റെ ഒരു കൂട്ടുകാരന്‍ പറഞതാ ട്ടൊ. ഞാനല്ല.)
ശിവ... വളരെ നന്ദി...:)
അഭി...അങ്ങനെ തുടങ്ങി...താങ്ക്സ് ഫോര്‍ കമന്റ് :)
പാവപ്പെട്ടവന്‍.....വേണ്ടായിരുന്നു എന്ന് എനിക്കും തോന്നിയിരുന്നു...പക്ഷേ ആദ്യം വരച്ചതല്ലേ.....മായ്ച്ചു കളയാന്‍ ഒരു മടി..:)
രഞ്ജിത് വിശ്വം I ranjith viswam .....നന്ദി..വീണ്ടും ഈ വഴി വരണേ..:)
.::വഴിപോക്കന്‍[Vazhipokkan] ...അയ്യോ...ഞാന്‍ നിര്‍ത്തി....എന്നെ തല്ലല്ലേ...:)
ഞാന്‍ ഈ സിനിമ കുറെ പ്രാവശ്യം കണ്ടു;)..
മീര ചേച്ചി...നന്ദി....ഈ വഴി മറക്കരുത് ....
ലക്ഷ്മി ചേച്ചി....താങ്ക്സ്......ഇങ്ങനെ കമന്റ്സ് ..കിട്ടുമ്പോള്‍....വീണ്ടും വരയ്ക്കാന്‍ .. ഒരു എനര്‍ജി ഡ്രിങ്ക് കിട്ടിയ പോലെ ആണ്...:)
Rare Rose ..താങ്ക്സ്.....മടിക്കാതെ ...പോയി കണ്ടോ ...Apocalypto.....കൂടെ അനിയത്തി കുട്ടിയെ കൂട്ടിക്കോ ...:)
Sureshkumar Punjhayil .....നന്ദി...വീണ്ടും വരണം ....
വയനാടന്‍ ..നന്ദി...
ㄅυмα | സുമ ...അതന്നെ...പുടി.. കിട്ടി..ല്ലേ.....
Areekkodan | അരീക്കോടന്‍ ...നന്ദി..:)
ശ്രീനാഥ് | അഹം .....കൂട്ടുകാരന്റെ അടുത്ത് ആ ടൂള്‍ ഏതാ എന്ന് ചോദിക്കുമോ.....കുറെ നാള്‍ ആയി MS-പെയിന്റ് തന്നെ ഉപയോഗിക്കുന്നു...ഒരു ചേഞ്ച് ആകുമെല്ലോ...:)
ചിത്രം നന്നായി.
Apocalypto ഒരു സൂപ്പര് ഫിലിം തന്നെയാണ്.
ഓണാശംസകള്‍!
കുക്കു,
ഒരു ചെറിയ മടി ഇടയ്ക്കുണ്ടാവുന്നത് സ്വാഭാവികമാണ്... പക്ഷെ തീർച്ഛയായും അതു തരണം ചെയ്യാൻ സാധിക്കും... ഇനിയും വരയ്ക്കുക!
ആശംസകൾ... :)
ചിത്രം നന്നായിട്ടോ?
കുക്കു,
ഒരു കാര്യം പറയാൻ വിട്ടു പോയി. പടം വലുതാക്കി പോസ്റ്റ് ചെയ്യുമ്പോൾ വ്യക്തത പോകുന്നുണ്ട്. ഇതൊന്ന് ശ്രമിച്ചു നോക്കു. ചിത്രങ്ങൾ വലുതാക്കി വ്യക്തത നഷ്ടപ്പെടാതെ പോസ്റ്റ് ചെയ്യാൻ സാധിക്കും... അത് കുറച്ചുകൂടി ആകർഷകമാവുകയും ചെയ്യും...
:)
ശ്രീ..നന്ദി..അപ്പോ എന്നെ പോലെ കുറെ Apocalypto ഫാന്‍സ് ഉണ്ട് അല്ലേ..
ഓണാശംസകള്‍....:)
വിനയാ...മടി ഒക്കെ മാറ്റി ഞാന്‍ ഉടന്‍ ...പോസ്റ്റ് ഇടാം...:)
ആ ലിങ്ക് തന്നതിന് നന്ദി...ചില പോസ്റ്റ് റി- പോസ്റ്റ് ചെയ്താല്ലോ എന്നാ ഇപ്പൊ ആലോചിക്കുന്നത് ;)...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ